Site icon Fourteen Kerala – 14 Kerala News

കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ച സംഭവം; ടി പി കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ

കണ്ണൂര്‍: ബംഗളൂരുവിൽ നിന്ന് രജീഷിന്‍റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ ടി പി കേസ് പ്രതി ടി കെ രജീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗളൂരുവിൽ നിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രജീഷിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ ജയിലിൽ കഴിയുന്ന ടി കെ രജീഷിന്‍റെ നിർദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കൊണ്ട് പോകുന്നതെന്ന് വ്യക്തമായത്.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടി കെ രജീഷിന്‍റെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും കേസിലെ ടി കെ രജീഷിന്‍റെ പങ്ക് വെളിപ്പെടുക.

Exit mobile version