Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പേരാമ്പ്രയിൽ വൻ തീ പിടുത്തം

കോഴിക്കോട്: പേരാമ്പ്രയിൽ വൻ തീ പിടുത്തം. പേരാമ്പ്ര ജംഗ്ഷന് സമീപമുള്ള ബാദുഷ ട്രേഡേഴ്സിനാണ് തീ പിടിച്ചത്. ട്രാഫിക് സ്റ്റേഷന് മുൻവശത്തായി പ്രവർത്തിക്കുന്ന ബാദുഷ ബാദുഷ ട്രേഡേഴ്സിന്റെ രണ്ടാം നിലയിലാണ് വൻ തീപിടുത്തം ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് കെട്ടിടത്തിൽ തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീ അണക്കൽ ആരംഭിച്ചു.

തീപിടിച്ച കെട്ടിടത്തിന്റെ സമീപത്ത് ഇരുവശത്തായും തുണിക്കടകളാണുള്ളത്. തീ പടരാതിരിക്കാൻ അഗ്നി രക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് ശ്രമം നടന്നുകയാണ്

Exit mobile version