Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത വീണ്ടും ടാർചെയ്തു

ഓമശ്ശേരി : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ കൂടത്തായിക്ക് അടുത്ത് കണ്ണിപൊയിലിൽ ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് ഉയർന്നുവന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കരാർകമ്പനി റോഡുപൊളിച്ച് വീണ്ടും ടാർചെയ്തു.

നിർമാണം കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിടുമ്പോഴാണ് റോഡ് ഉയർന്നത്. ഇത് ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയുർത്തിയിരുന്നു.

ഏതാനും ദിവസങ്ങൾക്കുമുമ്പാണ് മുക്കത്തിനടുത്ത് ഓടത്തെരുവിൽ നിർമാണത്തിലെ അപാകം കാരണം റോഡ് പൊളിച്ചുനീക്കി വീണ്ടും ടാർചെയ്യേണ്ടിവന്നത്‌. സംസ്ഥാനപാത നിർമാണഘട്ടത്തിൽ കരാർകമ്പനിക്കെതിരേ നാട്ടുകാർ ഒട്ടേറെത്തവണ പരാതിയുമായി രംഗത്തെത്തിയിരുന്നു. റോഡുനിർമാണത്തിലും അഴുക്കുചാൽ നിർമാണത്തിലും കമ്പനി വേണ്ടത്ര ഗുണനിലവാരം പുലർത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.

Exit mobile version