Site icon Fourteen Kerala – 14 Kerala News

പത്തനംതിട്ടയിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു

പത്തനംതിട്ട: കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാൻസ്ഫോമറിൽ ചത്ത നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്പിനെ ചത്ത നിലയിൽ കണ്ടത്.

കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമർ നാട്ടുകാർ അറിയിച്ചതിനനുസരിച്ച് റാന്നിയിൽനിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ താഴെയിറക്കി. തുടർന്ന്, റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Exit mobile version