Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പുതിയാപ്പയിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

കോഴിക്കോട്: പുതിയാപ്പയിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ചെറുവള്ളത്തിൽ കടലിൽ പോയ മൂന്നു മത്സ്യത്തൊഴിലാളികളെയാണ് കോസ്റ്റൽ പോലീസ് കരക്കെത്തിച്ചത്.

വള്ളത്തിന്റെ എഞ്ചിൻ തകരാറിലായതാണ് വള്ളങ്ങൾ കടലിൽ കുടുങ്ങാൻ കാരണം. പരിക്കുകൾ ഒന്നുമില്ല. ഇന്ന് രാവിലെയോടെയാണ് സംഭവം.

Exit mobile version