Site icon Fourteen Kerala – 14 Kerala News

വടകരയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് മൂന്ന് വർഷം തടവ്

കോഴിക്കോട്: വടകരയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് മൂന്ന് വർഷം തടവ് ശിക്ഷ. എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് യുവാവിന് മൂന്ന് വർഷം കഠിനതടവും 1000 രൂപ പിഴയും വിധിച്ചു.

കണ്ണൂർ കരിയാട് കിടഞ്ഞി സ്വദേശി വി ടി കെ നൗഷാദ് വള്ളിലി (35)നാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം ഷുഹൈബ് ശി ക്ഷ വിധിച്ചത്. 2022 ജനുവരി 12നാ ണ് കേസിനാസ്പദമായ സംഭവം.

വില്യാപ്പള്ളിയിൽനിന്ന് വടകരയിലേ ക്ക് സ്കൂളിൽ പോകുന്നതിനിടെയാണ് നൗഷാദ് ലൈംഗികാതിക്രമം നടത്തിയത്. വടകര എസ്ഐ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

Exit mobile version