Site icon Fourteen Kerala – 14 Kerala News

കഞ്ചാവ് കണ്ടെത്തി; സിനിമയിലെ അസിസ്റ്റന്‍റ് ക്യാമറാമാൻ അറസ്റ്റിൽ

കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമ പ്രവർത്തകൻ കോട്ടയം മുണ്ടക്കയത്ത് പൊലീസ് പിടിയില്‍. അസിസ്റ്റന്‍റ് ക്യാമറാമാനായ മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് അറസ്റ്റിലായത്. നീലവെളിച്ചം സിനിമയുടെ അസിസ്റ്റന്‍റ് ക്യാമറാമാനാണ്.

സംശയാസ്പദമായി കണ്ട സാഹചര്യത്തിൽ സുഹൈലിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.സിനിമ മേഖലയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുഹൈൽ സുലൈമാൻ പിടിയിലായിട്ടുള്ളത്

Exit mobile version