Site icon Fourteen Kerala – 14 Kerala News

മാലിന്യമുക്തം നവകേരളം; ഹരിതസഭ നടത്തി

താമരശ്ശേരി : മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ സംഘടിപ്പിച്ച ഹരിതസഭ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭാസ സ്ഥിരംസമിതി ചെയർമാൻ എ. അരവിന്ദൻ അധ്യക്ഷനായി. മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ നിർവഹിച്ചു. സെക്രട്ടറി എൻ.ഡി. ജയ്‌സൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതകർമസേനയുടെ റിപ്പോർട്ട് സെക്രട്ടറി കെ.കെ. ഷീബയും ഗ്രൂപ്പ് ചർച്ചകളുടെ റിപ്പോർട്ട് സത്താർ പള്ളിപ്പുറം, സക്കീന, പി.എം. സുനിത, കെ.കെ. ഷീബ, സരോജിനി, വി.സമീർ എന്നിവരും അവതരിപ്പിച്ചു.

എം.ടി.അയ്യൂബ് ഖാൻ, കെ.മഞ്ജിത, എ.പി.സജിത്ത്, എം.വി.യുവേഷ്, എ.പി.മുസ്തഫ, കെ.സരസ്വതി, എൻ.പി.റസാക്ക്, പി. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version