Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ട്രെയിനുള്ളിൽ തീവെക്കാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോഴിക്കോട് : കോഴിക്കോട് ട്രെയിനുള്ളിൽ തീവെക്കാൻ ശ്രമം മഹാരാഷ്ട്ര സ്വദേശി ആർ പി എഫിന്റെ പിടിയിൽ. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രെസ്സിലാണ് സംഭവം.

വടകര സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു സംഭവം. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയം. ഇന്ന് വൈകിട്ട് നാലുമണിയോട് കൂടിയാണ് സംഭവം.

കൊയിലാണ്ടിക്കും എലത്തൂർ സ്റ്റേഷനും ഇടയിൽ വെച്ച് ഇയാൾ പുക വലിക്കരുതെന്ന സൈൻ ബോർഡ് എടുത്ത് ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു.

തുടർന്ന് യാത്രക്കാർ ഇടപെടുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആർ പി എഫിന് കൈമാറി.തുടരന്വേഷണം നടക്കുന്നു.

Exit mobile version