Site icon Fourteen Kerala – 14 Kerala News

പാളത്തിൽ തകരാർ; തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി പിടിച്ചിട്ടു

കോഴിക്കോട്: പാളത്തിൽ തകരാർ മൂലം തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എത്തിച്ചേരാൻ ഒന്നേമുക്കാൽ മണിക്കൂർ വൈകി. കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ നാലാമത്തെ പ്ലാറ്റ്ഫോമിലെ പാളത്തിലാണ് വെള്ളിയാഴ്ച ഉച്ചക്ക് 12.30 യോടെ തകരാർ കണ്ടെത്തിയത്.

തുടർന്ന് ഉച്ചക്ക് 12.55 ന് കോഴിക്കോട് എത്തേണ്ട ട്രെയിൻ 12.20 മുതൽ തിരൂർ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. തകരാർ പരിഹരിച്ച ശേഷം 1.39 നാണ് ട്രെയിൻ തിരൂർ വിട്ടത്. കോഴിക്കോട് നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് ഉച്ചക്ക് 1.45 ന് പുറപ്പെടേണ്ടതാണ്.

Exit mobile version