Site icon Fourteen Kerala – 14 Kerala News

സിസ്റ്റർ ലിനി മെമ്മോറിയൽ പാലം നാടിന് സമർപ്പിച്ചു

പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട കുറത്തിപ്പാറയെയും മരുതോങ്കര പഞ്ചായത്തിലെ സെന്റർ മുക്കിനെയും ബന്ധിപ്പിക്കുന്ന സിസ്റ്റർ ലിനി മെമ്മോറിയൽ പാലം നാടിന് സമർപ്പിച്ചു. എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചെലവിട്ടാണ് കടന്തറ പുഴയ്ക്കുകുറുകെ ഇരുമ്പുപാലം നിർമിച്ചത്.

ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. വയനാട്ടിലേക്കുള്ള പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽറോഡ് നിർമിക്കാൻ സംസ്ഥാനസർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മൂന്നുതവണ കേന്ദ്രമന്ത്രിമാർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂഴിത്തോട്-കടിയങ്ങാട് റോഡ് ടാറിങ്‌ നടത്തിയപ്പോൾ ചെമ്പനോടയിൽ ടാറിങ് ഇളകുന്നുവെന്ന പരാതി പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ. വ്യക്തമാക്കി.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനംനിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, സിൽക്ക് ചെയർമാൻ മുഹമ്മദ് ഇക്ബാൽ എന്നിവർ മുഖ്യാതിഥികളായി.

മരുതോങ്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, സ്ഥിരംസമിതി ചെയർമാന്മാരായ സി.കെ. ശശി, ബാബുരാജ്, ബിന്ദു വൽസൻ, ഇ.എം. ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ ലൈസ ജോർജ്, കെ.എ. ജോസുകുട്ടി, എം.എം. പ്രദീപൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.സി. സുരാജൻ, അഷറഫ് മിട്ടിലേരി, പി.സി. ഷാജു, ബോസ് താതകുന്നേൽ, ടോമി മണ്ണൂർ, അഡ്വ. ജെയ്‌സൺ വെട്ടിക്കൽ, രാജീല് തോമസ്, സബിൽ ആണ്ടൂർ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version