Site icon Fourteen Kerala – 14 Kerala News

ബർഗർ ലോഞ്ചിന്റെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; മുഖ്യ പ്രതി പോലീസ് അറസ്റ്റിൽ

കോഴിക്കോട് : ബർഗർ ലോഞ്ചിന്റെ മറവിൽ റിജിഡ് ഫുഡ്‌സ് കോടികളുടെ നിക്ഷേപ തട്ടിയെടുത്തതായി പരാതിയിൽ മാനേജിംഗ് പാർടണർ എം ച്ച് ഷുഹൈബിനെ (42) പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു.

മംഗലാപുരം സ്വദേശി ടി എം അബ്ദുൾ വാഹിദിന്റെ പരാതിയിൽ മംഗലാപുരം കോടതി പുറപ്പെടുപ്പിച്ച വാറന്റിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പന്നിയങ്കര പോലീസ് പറഞ്ഞു.

ഒരു വർഷം മുൻപ് അബ്ദുൽ വാഹിദിന് ബർഗർ ലോഞ്ച് ഹോട്ടൽ തുടങ്ങാമെന്ന വ്യവസ്ഥയിൽ 70 ലക്ഷം വാങ്ങിയിരുന്നു. ഗാറന്റിയായി ചെക്കും നൽകി.

എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ ഇല്ലാത്തതിനാണ് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ മറുപടി തന്നില്ല. പോലീസിൽ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. തുടർന്ന് അബ്ദുൽ വാഹിദ് മംഗലാപുരം കോടതിയെ സമീപിക്കുകയായിരുന്നു.

സമാനമായ രീതിയിൽ മാത്തോട്ടം സ്വദേശി സാലി, അഫ്രിൽ ഉൾപ്പെടെ 7 പേരിൽ നിന്നും മൊത്തം 4 കോടിയോളം രൂപ നിക്ഷേപമായി വാങ്ങിയെന്ന പരാതി നിലവിലുണ്ട്. ഷുഹൈബിനെ ഉച്ഛയോടെ കോടതിയിൽ ഹാജരാക്കും.

Exit mobile version