Site icon Fourteen Kerala – 14 Kerala News

ദുബായിലെത്തിയ ഭാര്യ മകളെ ഭർത്താവിനെ ഏൽപ്പിച്ച ശേഷം ഒളിച്ചോടിയ സംഭവം; സുഹൃത്തിനൊപ്പം പോയ ദൃശ്യങ്ങൾ പകർത്തിയത് ഭർത്താവ്

കോഴിക്കോട് : ദുബായിലെത്തിയ ഭാര്യ മകളെ ഭർത്താവിനെ ഏൽപ്പിച്ച ശേഷം ഒളിച്ചോടിയ സംഭവം, സുഹൃത്തിനൊപ്പം ഭാര്യ പോയ ദൃശ്യങ്ങൾ പകർത്തിയത് ഭർത്താവ്. ഈ ‘സുരക്ഷിതമായ’ ഒരു ഒളിച്ചോട്ടം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതിയാണ് കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച ശേഷ കാമുകനൊടൊപ്പം പോയത്.

ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടുന്ന ദൃശ്യം ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച. കോഴിക്കോട് നാദാപുരം സ്വദേശിനി യുവതിയാണ് വാണിമേൽ സ്വദേശിയായ യുവാവിനോടൊപ്പം ദുബായിൽ ‘ഒളിച്ചോടി’യത്.

ഇന്നലെയാണ് രണ്ടരവയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിൽ എത്തിയത്. ഭാർത്താവിന്റെ താമസ സ്ഥലത്ത് എത്തി കുഞ്ഞിനെ മാറിയ ശേഷം വാണിമേൽ മാപ്പിലാക്കൂൽ സ്വദേശിയായ ഫയാസിന്റെ കൂടെ പോയത്. ഫയാസും യുവതിയും ഇൻസ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും പറയുന്നു. ഇന്നലെ വൈകിട്ട് തന്നെ ഉപേക്ഷിച്ച് യുവതി പോകുന്ന ദൃശ്യം പ്രവാസിയുവാവ് തന്നെയാണ് മൊബൈലിൽ പകർത്തിയത്.

രണ്ടുപേരും ഒളിച്ചോടുകയാണെന്നും കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും യുവാവ് ഭർത്താവ് വീഡിയോയിൽ പറയുന്നു. യുവാവിനോടൊപ്പം നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവരുന്ന യാത്ര ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം.

Exit mobile version