Site icon Fourteen Kerala – 14 Kerala News

ഗ്രീൻ വേംസ് കർമസേനയുടെ നേതൃത്വത്തിൽ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിൽ ശുചിത്വ യജ്ഞ കാമ്പയിനിന് തുടക്കമായി

കട്ടിപ്പാറ : ഗ്രീൻ വേംസ് കർമസേനയുടെ നേതൃത്വത്തിൽ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിൽ ശുചിത്വ യജ്ഞ കാമ്പയിനിന് തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി കട്ടിപ്പാറ എം.പി. ഹാൾ മുതൽ പുല്ലാഞ്ഞിമേട് വരെയുള്ള മൂന്നുകിലോമീറ്റർ ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പാതയോരം ശുചീകരിച്ചു.

ശേഖരിച്ച മാലിന്യം പിന്നീട് ശാസ്ത്രീയമായി സംസ്കരിച്ചു. കട്ടിപ്പാറ ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. സീനാ സുരേഷ്, എ.കെ. അബൂബക്കർകുട്ടി, സി.കെ.എ. ഷമീർ ബാവ, ബൈജു എന്നിവർ സംസാരിച്ചു. കെ. നവാസ്, സി. ലുക്മാൻ, സി.പി. മുജീബ്, എസ്. ലബീബ് തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version