Site icon Fourteen Kerala – 14 Kerala News

രണ്ട് കിലോ കഞ്ചാവുമായി കല്ലായി സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കല്ലായി നൈനാംവളപ്പ് പള്ളിക്കണ്ടി ദേശത്ത് സൗദ മന്‍സില്‍ വീട്ടില്‍ സാലിചന്‍ എന്ന ഷാഹുല്‍ ഹമീദിനെയാണ് എക്‌സൈസ് ഓഫീസര്‍ പിടികൂടിയത്. കഞ്ചാവ് കടത്തികൊണ്ടുവരാന്‍ ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ഫറോക്ക് എക്‌സൈസ് ഇന്‍സ്പക്ടര്‍ മനോജ് പടിക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ പ്രശാന്ത് കെ എം, അര്‍ജുന്‍ കെ,വിനു വിന്‍സെന്റ്, രജുല്‍ ടി, ജിനീഷ് എ എം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Exit mobile version