Site icon Fourteen Kerala – 14 Kerala News

കരിപ്പൂരില്‍ 1059 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി; ചോമ്പാല സ്വദേശിയായ യുവാവ് പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ 1059 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വടകര ചോമ്പാല സ്വദേശിയായ മുഹമ്മദ് അഫ്സാനില്‍ (27) നിന്നുമാണ് മിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച നിലയില്‍ ഏകദേശം 60 ലക്ഷം രൂപ വില മതിക്കുന്ന 1059 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

നാലു ക്യാപ്സ്യൂളുകളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമിശ്രിതം. പിടികൂടിയ മിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് കേസില്‍ അഫ്സാന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണന്ന് കസ്റ്റംസ് അധികാരികൾ അറിയിച്ചു.

Exit mobile version