Site icon Fourteen Kerala – 14 Kerala News

മുത്തങ്ങയിൽ കഞ്ചാവ് വേട്ട:വാഹന പരിശോധനക്കിടെ നാലരകിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി

ബത്തേരി:സംസ്ഥാന അതിർത്തിയായ മുത്തങ്ങയിൽ വൻകഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന നാലരകിലോ കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അധികൃതർ പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശികളായ കാഞ്ഞിരത്തിൽ അൽത്താഫ് (24), മാളിയേക്കൽ അഫ്നാസ് (23), മലപ്പുറം കൊണ്ടോട്ടി സ്വദേശി ഉള്ളാടൻ അഫലാബ് (25) എന്നിവരെയാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടിയത്.

വാഹനപരിശോധനക്കിടെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബംഗളൂരൂവിൽ നിന്നും കാറിലെത്തിയ മൂന്നംഗ സംഘത്തെ പിടികൂടിയത്. സ്വിഫ്റ്റ് കാറിന്റെ എഞ്ചിനോട് ചേർന്ന് ബ്രൗൺപേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാരുന്നു കഞ്ചാവ്.

എക്സൈസ് ഇൻസ്പെകടർ വി ആർ ജനാർദ്ധനൻ, പിഒമാരായ വി ഷാജി, സജീവൻ കരിപ്പ, സിഇഒമാരായ ചന്തു, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഞ്ചാവ് പിടികൂടിയത്.

Exit mobile version