Site icon Fourteen Kerala – 14 Kerala News

ജനത ലേബർ യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം

കോഴിക്കോട് : “ഫാസിസത്തിനെതിരേ ജനത മുന്നേറ്റം” എന്ന മുദ്രാവാക്യം ഉയർത്തി 28-ന് നടക്കുന്ന വീരേന്ദ്രകുമാർ അനുസ്മരണറാലിയുടെ വിജയത്തിനായി പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ ജനത ലേബർ യൂണിയൻ (ജെ.എൽ.യു.) സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.

എൽ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി. സുരേന്ദ്രൻ പിള്ള ഉദ്ഘാടനംചെയ്തു. യൂണിയൻ വർക്കിങ് പ്രസിഡന്റ്‌ ബിജു ആന്റണി അധ്യക്ഷനായി. എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, നീലിയോട്ട് നാണു, ബാലു കിരിയത്ത്, എൻ.എം. നായർ, സുനിൽഖാൻ, കെ. രാജൻ, എൻ. നാരായണൻ കിടാവ്, അനിസ് ബാലുശ്ശേരി, വേണുദാസ്, നൗഫൽ കണ്ണാടിപ്പൊയിൽ എന്നിവർ സംസാരിച്ചു.

Exit mobile version