Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് കുടിവെള്ള ക്ഷാമം; പുറമേരി വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം

നാദാപുരം : ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പുറമേരി വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ നിസ്സംഗത തുടരുകയാണെന്നും ഇതിന് പരിഹാരം കാണുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പറഞ്ഞു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം സി സുബൈര്‍, ജനിത ഫിര്‍ദൗസ്, മെമ്പര്‍മാരായ അബ്ബാസ് കണയ്ക്കല്‍, റീന കെ, സുമയ്യ, സമീറ, ആയിഷ ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Exit mobile version