Site icon Fourteen Kerala – 14 Kerala News

ആംബുലന്‍സ് അപകടത്തില്‍ പരിക്കേറ്റ പാറക്കടവ് സ്വദേശിയായ യുവാവ് മരിച്ചു

നാദാപുരം: ഒരാഴ്ച മുമ്പ് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫ (48) യാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. മുസ്തഫയും ഭാര്യയും രോഗിയായ മാതാവുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. വടകര ദേശീയ പാതയില്‍ വെച്ചാണ് അപകടം നടന്നത്.

സാരമായി പരിക്കേറ്റ മുസ്തഫ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: സമീറ ഇടയില്‍ പീടിക. മക്കള്‍: ആദില്‍, ആമിര്‍ (ഉമ്മത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), റംസാന്‍(താനക്കോട്ടൂര്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി). പിതാവ്: പരേതനായ കല്ലുവളപ്പില്‍ കുഞ്ഞബ്ദുല്ല. മാതാവ്: ഉള്ളീന്റവിട അയ്ശു. സഹോദരങ്ങള്‍: ബഷീര്‍ (കടവത്തൂരില്‍ കച്ചവടം), ഉമ്മു കുല്‍സു (കുനിങ്ങാട്),ജസീല (ചെറുപ്പറമ്പ്).

Exit mobile version