Site icon Fourteen Kerala – 14 Kerala News

പരപ്പൻ പൊയിൽ – എളേറ്റിൽ റോഡിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

താമരശ്ശേരി: പരപ്പൻ പൊയിൽ – എളേറ്റിൽ റോഡിൽ വാടിക്കൽ ജംഗ്ഷനിലുണ്ടായ വാഹന അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രികരായ ആവിലോറ സ്വദേശിനി സഫിയ മക്കൾ ഇസാൻ, സിയാൻ എന്നിവർക്കാണ് പരുക്കേറ്റത്.

ആരുടേയും പരുക്ക് സാരമല്ല. പോക്കറ്റ് റോഡിൽ നിന്നും പ്രവേശിച്ച കാർ മെയിൻ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടറിൽ തട്ടിയാണ് അപകടം. യാത്രികർ തെറിച്ചുവീണെങ്കിലും സ്കൂട്ടർ കാറിനടിയിൽ പെട്ടു. പരുക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Exit mobile version