Site icon Fourteen Kerala – 14 Kerala News

താഴെമൂടൂരിൽ അനധികൃതമായി കുന്നിടിച്ചുനിരത്തി

ഓമശ്ശേരി : താഴെമൂടൂരിൽ കെ.വി.എസ്റ്റേറ്റിനോടുചേർന്ന കുന്ന് അനധികൃതമായി ഇടിച്ചുനിരത്തി. ബുധനാഴ്ച മണ്ണുമാന്തി യന്ത്രവുമായെത്തിയ സംഘം പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചായിരുന്നു മല ഇടിച്ചുനിരത്തിയത്. പ്രദേശത്ത് ആൾത്താമസം കുറവായതിനാൽ തടയാൻവന്ന സമീപവാസികളെ സംഘം ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും ആരോപണമുണ്ട്. പിന്നീട് മൂടൂരിൽനിന്ന് കൂടുതൽ ആളുകളെത്തിയതോടെയാണ് സംഘം മണ്ണുമാന്തിയന്ത്രവുമായി മടങ്ങിയത്.

സ്ഥലം സന്ദർശിച്ചശേഷം അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പുത്തൂർ വില്ലേജ് ഓഫീസർ അറിയിച്ചു. വിവരമറിയിച്ചിട്ടും വില്ലേജ് ഓഫീസിൽനിന്ന് അധികാരികൾ എത്താൻ വൈകിയതിനാലാണ് മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ പിടികൂടാൻ സാധിക്കാഞ്ഞതെന്നും നാട്ടുകാർ ആരോപിച്ചു മുമ്പ് ഉരുൾപൊട്ടിയ മലയാണ് ഇടിച്ചുനിരത്തിയത്. തലനാരിഴയ്ക്കാണ് അന്ന് ഉരുൾപൊട്ടലലിൽ ആളപായമില്ലാതെ രക്ഷപ്പെട്ടത്.

Exit mobile version