Site icon Fourteen Kerala – 14 Kerala News

വടകരയില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

വടകര: ആയഞ്ചേരി പൊന്മേരിപ്പറമ്പില്‍ വച്ച് 25 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. വടകര അടക്കാതെരുവ് സ്വദേശിയായ ശരത്തിനെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി ഹൈവേ പട്രോളിംഗിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി പി വേണു, പ്രിവന്റീവ് ഓഫീസര്‍ ഷൈലേഷ് കുമാര്‍ എം എം , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനിരുദ്ധ് പി കെ, വിനീത് എം പി, സിനീഷ് കെ, മുസ്ബിന്‍ ഇ എം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ തുഷാര ടി പി, ഡ്രൈവര്‍ ശ്രീജിത്ത് കെ പി എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

Exit mobile version