Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പയ്യന്നൂര്‍ സ്വദേശി ഷനോജ് എന്ന കടുക്ക ഷനോജ് (37) ആണ് അറസ്റ്റിലായത്. പ്രതിയില്‍നിന്ന് നാല് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

ടൗണ്‍ അസി. കമീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായത്.

Exit mobile version