Site icon Fourteen Kerala – 14 Kerala News

ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍

കോഴിക്കോട് : ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മാവിളി വീട്ടില്‍ പ്രജിത്തിന്റെ ഭാര്യ ധന്യ (34), മകള്‍ പ്രാര്‍ത്ഥന (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.

വീട്ടിലെ പതിനഞ്ച് മീറ്ററോളം ആഴം വരുന്ന കിണറ്റില്‍ ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.

Exit mobile version