Site icon Fourteen Kerala – 14 Kerala News

ബൈക്കിലെത്തി യുവതിയുടെ മാല കവർന്നു

കുന്ദമംഗലം : ബൈക്കിലെത്തിയ ആൾ യുവതിയുടെ മാല കവർന്നു. കാരന്തൂർ കൊളായിതാഴത്തെ പെട്രോൾ പമ്പിൽ ജോലിചെയ്യുന്ന എം.കെ. ഷീനയുടെ രണ്ടര പവൻ മാലയാണ് മോഷ്ടാവ് പൊട്ടിച്ച് കടന്നുകളഞ്ഞത്.

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷീന. ഇവരെ ബൈക്കിൽ പിൻതുടർന്ന മോഷ്ടാവ് അങ്കണവാടിക്കടുത്തുവെച്ചാണ് മാല തട്ടിപ്പറിച്ചത്.

പമ്പിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി. പരിശോധിച്ചതിൽ തടിച്ച, നീല ടി ഷർട്ടിട്ട ആളാണ് ചുവന്ന ഹീറോ ഹോണ്ട പാഷൻ ബൈക്കിലെത്തി മാലപൊട്ടിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു.

Exit mobile version