Site icon Fourteen Kerala – 14 Kerala News

മൊകവൂർ ബൈപ്പാസിന് സമീപം കഴുക്കാൽ വയലിൽ തീപ്പിടിത്തം

കോഴിക്കോട് : മൊകവൂർ ബൈപ്പാസിന് സമീപം കഴുക്കാൽ വയലിൽ തിങ്കാളാഴ്ച 4.40-ഓടെ തീപിടിച്ചു. സ്വകാര്യവ്യക്തിയുടെ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. സ്ഥലത്ത് ഏറെനേരം പുക പടർന്നതിനാൽ ഗതാഗത തടസ്സമുണ്ടായി.

തുടർന്ന് ബീച്ച് അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പൗലോസിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റും വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനയിൽനിന്ന്‌ ഒരു യൂണിറ്റും സ്ഥലത്തെത്തി ഒരുമണിക്കൂറോളം വെള്ളം പമ്പുചെയ്ത് തീ നിയന്ത്രണവിധേയമാക്കി. തീ നിയന്ത്രണവിധേയമായതിനുശേഷവും പ്രദേശത്ത് പുക ശമിച്ചില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാശനഷ്ടങ്ങളില്ല.

Exit mobile version