Site icon Fourteen Kerala – 14 Kerala News

ചാലിയാർപുഴയിൽ വിവിധകടവുകളിൽനിന്ന് 10 പേർക്ക് നീർനായയുടെ കടിയേറ്റു

മാവൂർ : ചാലിയാർപുഴയിൽ വിവിധകടവുകളിൽനിന്ന് 10 പേർക്ക് നീർനായയുടെ കടിയേറ്റു.തിങ്കളാഴ്ച മാവൂർ മണന്തലക്കടവിൽ മതിലകത്ത് പറമ്പിൽ മുഹമ്മദലിയുടെ മകൻ അയാഷ് അബ്ദുല്ല (18)യ്ക്ക് കടിയേറ്റു.

ഞായറാഴ്ച പൂളക്കോട് കടവിൽ ചെറിയ പൂളക്കോട് അഹമദ്കുട്ടിക്ക് (74), എളമരം കടവിൽ എടക്കുനി ജാഫറിന്റെ മകൾ ആയിഷ സനഹ (12), അമ്മാവൻ കൊണ്ടോട്ടി സ്വദേശി അബ്ദുസബാഹ് (30), വാഴക്കാട് കടവുകളിൽ മിർഷാദ് (12), റിയാൻ (13), ഷാദിൽ (23), ഉണ്ണി മോയിൻ (70), മുഹമ്മദ് (45), ആദിൽ (16) എന്നിവർക്കും കടിയേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Exit mobile version