Site icon Fourteen Kerala – 14 Kerala News

അപസ്മാരം ഇളകി അമ്പായത്തോട് സ്വദേശിയായ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

താമരശ്ശേരി: അപസ്മാരം ഇളകി യുവാവ് കിണറ്റില്‍ വീണ് മരിച്ചു. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27) വീടിനു സമീപത്തെ പൊതുകിണറ്റില്‍ വീണു മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അപസ്മാര രോഗിയായ ജിഷ്ണു ദാസ് കിണറിന്റെ ആള്‍മറിയില്‍ ഇരിക്കുമ്പോള്‍ അപസ്മാരം വന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് സംശയം.

ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കരക്കെത്തിക്കുകയും ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് ഒന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്‌കാരം വൈകിട്ട് 3 മണിക്ക്. മാതാവ്: ലീല. സഹോദരി: ലിജിനി.

Exit mobile version