Site icon Fourteen Kerala – 14 Kerala News

കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം; സാക്ഷിയായ പ്രദേശിക സിപിഎം നേതാവ് കൂറുമാറി

കോഴിക്കോട് : പ്രമാദമായ കൂടത്തായി കൂട്ടക്കൊലക്കേസിലും കൂറുമാറ്റം. സിപിഎം പ്രാദേശിക നേതാവായ പ്രവീൺ എന്നയാളാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. കൂടത്തായി കേസിൽ ആദ്യമായാണ് ഒരാൾ കൂറുമാറുന്നത്.

കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീൺ. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്. ഒന്നാം പ്രതിയുടെ സഹോദരന്മാർ അടക്കം 46 പേരെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ പ്രവീൺ കുമാർ മാത്രമാണ് കൂറുമാറിയത്.

Exit mobile version