Site icon Fourteen Kerala – 14 Kerala News

എഐ ക്യാമറ; പ്രസാഡിയോ കമ്പനിയുടെ കോഴിക്കോട് ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ്

കോഴിക്കോട് : എഐ ക്യാമറ ഇടപാടില്‍ കോഴിക്കോട് മലാപ്പറമ്പിലെ പ്രസാഡിയോ കമ്പനി ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. ഓഫീസിന് മുന്നില്‍ 15 ഓളം പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. പ്രസാഡിയോ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണം കുറിച്ച പോസ്റ്ററുകള്‍ ഓഫീസ് ചുമരില്‍ പ്രവര്‍ത്തകര്‍ പതിച്ചു.

ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രസാഡിയോ കമ്പനി ജീവനക്കാരും ബന്ധപ്പെട്ടവരും ഓഫീസിലുണ്ട്. സൂചന കണ്ട് പഠിച്ചില്ലെങ്കില്‍ നാളെ ഈസമരം ആളിപ്പടരും എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

Exit mobile version