Site icon Fourteen Kerala – 14 Kerala News

17 കാരിക്ക് നേരെ ലൈംഗികാതിക്രമം; തിക്കോടി സ്വദേശിക്ക് നാല് വര്‍ഷം കഠിനതടവും പിഴയും

കൊയിലാണ്ടി: പതിനേഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് നാലു വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. തിക്കോടി പുറക്കാട് തെക്കേ അച്ചം വീട്ടില്‍ മുഹമ്മദലിയെയാണ് (44) കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി.പി.അനില്‍ ശിക്ഷിച്ചത്. പിഴസംഖ്യയില്‍ ഒരു ലക്ഷം രൂപ കൂട്ടിക്ക് നല്‍കാനും വിധി ന്യായത്തില്‍ പറയുന്നു.

2021 ല്‍ ആണ് കേസിനാസ്പദ സംഭവം. ഓട്ടോ ഡ്രൈവറായ പ്രതിയുടെ ഓട്ടോയില്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോവാന്‍ കയറിയ കുട്ടിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി ഓട്ടോറിക്ഷയില്‍ നിന്ന് ചാടുകയും കൂട്ടുകാരിയുടെ വീട്ടില്‍ ചെന്ന് കാര്യം പറയുകയും ആയിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.രാജേഷ്, വടകര ഡിവൈഎസ്പി മൂസ വള്ളികാടന്‍ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.

Exit mobile version