Site icon Fourteen Kerala – 14 Kerala News

മാറാട് സ്മൃതിദിനാചരണം നടത്തി

താമരശ്ശേരി : മാറാട് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ താമരശ്ശേരി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ, അനുസ്മരണം എന്നിവ നടത്തി.

താമരശ്ശേരി ടൗണിൽനടന്ന അനുസ്മരണ പരിപാടിയിൽ സുരേഷ് സരയു പതാക ഉയർത്തി. പ്രവർത്തകർ ബലിദാനികളുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗിരീഷ് തേവള്ളി അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി. ഷാജി ചുങ്കം, വി.പി. രാജീവൻ, കെ.പി. ശിവദാസൻ, ബിൽജു രാമദേശം, എ.കെ. ബബീഷ് എന്നിവർ നേതൃത്വം നൽകി.

Exit mobile version