Site icon Fourteen Kerala – 14 Kerala News

ആനക്കുളത്ത് ബസിന്റെ അമിത വേഗം ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവര്‍ ആക്രമിച്ചു

കൊയിലാണ്ടി: കൊല്ലം ആനക്കുളത്ത് സ്വകാര്യ ബസിന്റെ അമിത വേഗം ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവര്‍ ആക്രമിച്ചു. തല പൊട്ടിയ പുളിയഞ്ചേരി സ്വദേശി രാജനെ (53) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിയഞ്ചേരി സ്വദേശിയായ എം കെ രവി(49)ക്കും മര്‍ദനമേറ്റു.

കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന അയ്യപ്പന്‍’ എന്ന ബസിലാണു സംഭവം. തലശ്ശേരിയില്‍ നിന്ന് വരികയായിരുന്നു ഇവര്‍ ആനക്കുളത്ത് ബസ് ഇറങ്ങവെ അമിതവേഗത്തെ കുറിച്ച് ഡ്രൈവറോട് ചോദിച്ചതാണ് പ്രകോപിപ്പിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. ഡ്രൈവര്‍ ഇരുമ്പു വസ്തു ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നെന്ന് രാജന്‍ പറഞ്ഞു.

Exit mobile version