Site icon Fourteen Kerala – 14 Kerala News

സി.എം. വലിയുള്ളാഹി ഉറൂസ് മുബാറക്കിന് തുടക്കം

കൊടുവള്ളി : കത്തറമ്മൽ തണ്ണിക്കുണ്ട് മുജമ്മഉസ്സഖാഫത്തുൽ ഇസ്‌ലാമിയ്യയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നുദിവസത്തെ സി.എം. വലിയുള്ളാഹി 33-ാമത് ഉറൂസ് മുബാറക്കിന് സി.എം. മഖാം സിയാറത്തോടെ തുടക്കമായി. മഖാം സിയാറത്തിനുശേഷം കാരക്കാട്ടിൽ മുല്ലക്കോയ തങ്ങൾ പതാകയുയർത്തി. രാത്രിനടന്ന മതപ്രഭാഷണ ചടങ്ങിൽ സയ്യിദ് അബ്ദുസ്സബൂർ അവേലം, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ എന്നിവർ പങ്കെടുത്തു. 28-ന് വൈകീട്ട് നാലിന് നടക്കുന്ന ശാദുലി ഹൽഖയിൽ സയ്യിദ് മുഹ്സിൻ തങ്ങൾ, സി.പി. ഷാഫി സഖാഫി എന്നിവർ പങ്കെടുക്കും. പ്രാർഥനയ്ക്ക് സയ്യിദ് ഖുറാതങ്ങൾ നേതൃത്വം നൽകും.

തുടർന്നുനടക്കുന്ന ആത്മീയ സമ്മേളനത്തിൽ സയ്യിദ് അലി മഷ്ഹൂർ ആറ്റത്തങ്ങൾ അവേലം, സയ്യിദ് അബ്ദുൽ ഫത്താഹ് തങ്ങൾ അവേലം, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ, കട്ടിപ്പാറ അഹമ്മദ്കുട്ടി മുസ്‌ല്യാർ, സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, അബ്ദുൽ ഖാദർ മദനി കൽത്തറ തുടങ്ങിയവർ പങ്കെടുക്കും. ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യപ്രഭാഷണം നടത്തും.

സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ദിക്റ് ദുആ മജ്‌ലിസിന് നേതൃത്വംനൽകും. സമാപന ദിവസമായ 29-ന് രാവിലെ ഒൻപതിന് യു.കെ. മജീദ് മുസ്‌ല്യാരുടെ നേതൃത്വത്തിൽ മൗലിദ് പാരായണവും അന്നദാനവും നടക്കും.

Exit mobile version