Site icon Fourteen Kerala – 14 Kerala News

വടകരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍

വടകര: അറക്കിലാട് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ യുവാവിനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷാണ് (44) മരിച്ചത്. ശ്രീജേഷിനെ കാണാതായതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ അന്വേഷിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ ബൈക്ക് അറക്കിലാട്ടെ ഇടവഴിയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നുള്ള തെരച്ചലിലാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കത്തിക്കരിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാര്‍പെന്റര്‍ ജോലി ചെയ്യുന്ന ശ്രീജേഷ് ഈ വീട്ടിന്റെ പ്രവൃത്തിയും ചെയ്തുവരികയായിരുന്നു. വടകര പോലീസ് സ്ഥലത്തെത്തി.

Exit mobile version