Site icon Fourteen Kerala – 14 Kerala News

ചമലില്‍ എക്സൈസിന്റെ ചാരായ വേട്ട; 5 ലിറ്റര്‍ ചാരായവുമായി ഒരാള്‍ എക്സൈസിന്റെ പിടിയില്‍

കട്ടിപ്പാറ: ചമലില്‍ എക്സൈസിന്റെ ചാരായ വേട്ട തുടരുന്നു. 5 ലിറ്റര്‍ ചാരായവുമായി വില്‍പ്പനക്കാരന്‍ എക്സൈസിന്റെ പിടിയിലായി. ചമല്‍ കാരപ്പറ്റപുറായില്‍ ടെന്‍ഞ്ചര്‍ രബീഷ് (36) ആണ് പിടിയിലായത്. കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ആര്‍ ലാലുവും സംഘവം നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.

അടുത്തിടെ ചമലിലെ നിരവധി വാറ്റു കേന്ദ്രങ്ങള്‍ എക്സൈസ് തകര്‍ത്തിരുന്നു. വാറ്റു സംഘത്തെ പലപ്പോഴും പിടികിട്ടാറില്ല. എക്സൈസ് നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ കുടുക്കിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിനീഷ് കുമാര്‍, ആരിഫ്, സുജീഷ് എന്നിവരടങ്ങിയ സംഘമാണ് ചാരായം പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

Exit mobile version