Site icon Fourteen Kerala – 14 Kerala News

കയാക്കിങ് മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്കാരങ്ങൾ കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

അച്ചടി മാധ്യമത്തിലെ മികച്ച വാർത്ത റിപ്പോർട്ടർ മലയാള മനോരമയിലെ മിത്രൻ വി, അച്ചടി മാധ്യമം മികച്ച ഫോട്ടോഗ്രാഫർ മാതൃഭൂമിയിലെ കൃഷ്ണപ്രദീപ്, ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർ മീഡിയവൺ ചാനലിലെ ഷിദ ജഗത്, ദൃശ്യമാധ്യമത്തിലെ മികച്ച ക്യാമറാമാൻ സി.ടി.വിയിലെ റഫീഖ് തോട്ടുമുക്കം എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റിലാണ് ജില്ലയിലെ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

Exit mobile version