Site icon Fourteen Kerala – 14 Kerala News

അരൂരില്‍ കിണറ്റില്‍ വീണ പശുവിനെ നാദാപുരം അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി

നാദാപുരം : അരൂര്‍ കല്ലും പുറത്ത് കിണറ്റില്‍ വീണ പശുവിനെ നാദാപുരം അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. വാതുക്കല്‍ പറമ്പത്ത് സാബിത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ആള്‍ മറയില്ലാത്ത കിണറ്റിലാണ് പശു വീണത്. കല്ലും പുറം പാറയുള്ളതില്‍ അമ്മദിന്റെ ഒരു വയസ്സ് പ്രായമുള്ള പശുവിനെയാണ് അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തിയത്.

അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.സി സുഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ കെ മനോജ്, കെ എം ഷിജു, കെ കെ പ്രബീഷ് കുമാര്‍, വി കെ അരുണ്‍ പ്രസാദ് എം സജീഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Exit mobile version