Site icon Fourteen Kerala – 14 Kerala News

ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് രണ്ടുപേർക്ക് പരിക്ക്

താമരശ്ശേരി : ദേശീയപാത 766 -ൽ താമരശ്ശേരി ചുങ്കം കെ.എസ്.ഇ.ബി. ഓഫീസിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

വെഴുപ്പൂർ സ്വദേശികളായ അർഷിദ്, മൻഹർ എന്നിവർക്കാണ് പരിക്കേറ്റത്. വയനാട് ഭാഗത്ത് നിന്ന്‌ കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്നു സ്കൂട്ടർ. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയശേഷം ഇരുവരേയും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version