Site icon Fourteen Kerala – 14 Kerala News

പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോകള്‍ പകര്‍ത്തി; 24 കാരന്‍ പിടിയില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. ഭരണങ്ങാനം നെച്ചപ്പുഴ ചിറക്കല്‍ വീട്ടില്‍ സനു (24)നെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നഗ്ന വീഡിയോകളും ഫോട്ടോകളും മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലപ്പോഴായി ഇയാള്‍ പണവും കൈപ്പറ്റി.

പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഇതോടെ ഒളിവില്‍ പോയ യുവാവിനെ എറണാകുളം ജില്ലയില്‍ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്.

Exit mobile version