Site icon Fourteen Kerala – 14 Kerala News

വന്ദേഭാരത് എക്സ്‌പ്രസിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വലസ്വീകരണം

കോഴിക്കോട് : തിരുവനന്തപുരംമുതൽ കണ്ണൂർവരെ പരീക്ഷണ ഓട്ടം നടത്തിയ വന്ദേഭാരത് എക്സ്‌പ്രസിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വലസ്വീകരണം. കാലത്ത് 11.18-ന് നാലാം പ്ളാറ്റ്ഫോമിലെത്തിയ തീവണ്ടി 11.24-ന് കണ്ണൂരിലേക്ക് തിരിച്ചു.

പൂക്കളർപ്പിച്ചും മുദ്രാവാക്യം വിളിച്ചും ബി.ജെ.പി. പ്രവർത്തകർ വന്ദേഭാരതിനെ സ്വീകരിച്ചു. ജില്ലാപ്രസിഡന്റ് വി.കെ. സജീവൻ, ജനറൽസെക്രട്ടറി ഇ. പ്രശാന്ത്കുമാർ, ഒ.ബി.സി. മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ.പി. രാധാകൃഷ്ണൻ, ജില്ലാനേതാക്കളായ ടി. റിനീഷ്, അനുരാധാ തായാട്ട്, കെ.വി. സുധീർ, കെ.പി. വിബിൻ, കെ. ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷനും മലബാർ ഡെവലപ്മെന്റ് കൗൺസിലും ചേർന്ന് വന്ദേഭാരതിന് സ്വീകരണം നൽകി. ലോക്കോ പൈലറ്റിനെയും സഹ പൈലറ്റിനെയും മറ്റ് ഉദ്യോഗസ്ഥരെയും വർക്കിങ്‌ ചെയർമാൻ സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കൺവീനർ എൻ. റിയാസ്, കൗൺസിൽ ജനറൽസെക്രട്ടറി എം.കെ. അയ്യപ്പൻ, വൈസ് പ്രസിഡന്റ് ആർ. ജയന്ത് കുമാർ എന്നിവരും പങ്കെടുത്തു.

കണ്ണൂരിൽനിന്ന് മടങ്ങിയ വണ്ടി 3.21-ന് കോഴിക്കോട്ടെത്തി 3.24-ന് യാത്ര തുടർന്നു.

Exit mobile version