Site icon Fourteen Kerala – 14 Kerala News

വയനാട് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൽപ്പറ്റ : വയനാട് വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നു. രാവിലെ 6.30 ഓടെയാണ് ബൈക്ക് യാത്രികനായ ഇളവുങ്കൽ സണ്ണിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ സണ്ണിയുടെ ബൈക്ക് തകർന്നു. തലനാരിഴയ്ക്കാണ് സണ്ണി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. സമീപത്തെ വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണ്.

Exit mobile version