Site icon Fourteen Kerala – 14 Kerala News

കോട്ടയത്ത് നിർമ്മാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് ഇടിഞ്ഞ് വീണ് നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോട്ടയം: കോട്ടയം മാഞ്ഞൂർ പഞ്ചായത്തിലെ മേമ്മുറിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് ഇടിഞ്ഞ് വീണ് നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരാളുടെ പരുക്ക് ഗുരുതരം. നാലു പേരും പശ്ചിമ ബംഗാൾ സ്വദേശികൾ.

ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജോർജ്ജ് ജോസഫ് എന്നയാളുടെ നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാ​ഗം പെട്ടെന്ന് ഇടിഞ്ഞുവീണത്. തൊഴിലാളികൾ ഇതിനടയിൽ പെടുകയായിരുന്നു. നാട്ടുകാരെത്തിയാണ് നാലു തൊഴിലാളികളെയും ആശുപത്രിയിലെത്തിച്ചത്. നാലു പേർക്കും സാരമായി തന്നെ പരിക്കുകളുണ്ട്.

ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേർക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അറിയാൻ സാധിച്ചത്. എല്ലാവരും ഇപ്പോൾ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് കെട്ടിടം ഇടിഞ്ഞുവീണതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Exit mobile version