Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈസ്റ്റർ – വിഷു – റംസാൻ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട് : പ്രഭാത നടത്തക്കാരുടെ സംഘടനയായ കോഴിക്കോട് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈസ്റ്റർ – വിഷു – റംസാൻ സംഗമം സംഘടിപ്പിച്ചു.

ഹോട്ടൽ പാരമൗണ്ട് ടവറിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എൻ ഇ മനോഹർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് മുഖ്യാഥിതിയായി.

കോർപ്പറേഷൻ കൗൺസിലർമാരായ കെ മൊയ്തീൻ കോയ , എസ് കെ അബൂബക്കർ , ടി റിനീഷ്, ഡി ടി പി സി മാനേജർ നിഖിൽ, പി ടി ആസാദ്, ഡോ. കെ ശിവരാജൻ , ദിവ്യ എമിൽ സംസാരിച്ചു.

ജനറൽ സെക്രട്ടറി എൻ സി അബ്ദുല്ലക്കോയ സ്വാഗതവും ട്രഷറർ ബാബു കെൻസ നന്ദിയും പറഞ്ഞു. കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടു.

തുടർന്ന് നടന്ന യോഗത്തിൽ ബീച്ചിലെ അടിസ്ഥാന വികസന സൗകര്യങ്ങൾ വർദ്ദിപ്പിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. നിലവിലുള്ള ബീച്ച്സൗന്ദര്യവൽക്കരണത്തിന് നേതൃത്വം നൽകിയവർ അവരുടെ അനുഭവങ്ങളും പങ്കുവെച്ചു. ഇഫ്ത്താർ വിരുന്നോടെ സംഗമം സമാപിച്ചു.

Exit mobile version