Site icon Fourteen Kerala – 14 Kerala News

നാല് കോടി വിലമതിക്കുന്ന കസ്തൂരിയുമായി കണ്ണൂരിൽ മൂന്ന് പേർ പിടിയിൽ

കണ്ണൂര്‍: തിമിംഗല ചര്‍ദ്ദിലിന് പുറമേ മോഹവില ലഭിക്കുന്നതിനായി കണ്ണൂരില്‍ കസ്തൂരിക്കടത്തും. നാലു കോടി രൂപ വിലമതിക്കുമെന്നു കരുതുന്ന 375ഗ്രാം കസ്തൂരിയുമായി മൂന്ന് പേർ പിടിയിലായി. ചേര്‍ത്തല തൃച്ചാട്ട്കുളം തോപ്പില്‍ പറമ്പില്‍ ടി.എ ഹഫ്‌സല്‍(42), കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് അറക്കപ്പറമ്പ് എ.എച്ച് ഷാനവാസ്(39), തളിപറമ്പ് പുളിപ്പറമ്പ് വനംവകുപ്പ് ഓഫീസിനു സമീപം താമസിക്കുന്ന തോമസ്(45) എന്നിവരാണ് വിവിധ സംഭവങ്ങളിലായി പിടിയിലായത്.

കോയമ്പത്തൂര്‍ സ്വദേശിയായ ശ്രീരാമെന്നയാളാണ് കസ്തൂരി 3 പേർക്കും കൈമാറിയത് എന്നാണ് ലഭിക്കുന്ന വിവരം. വിപണിയില്‍ നാലു കോടി രൂപയോളം വിലവരുന്ന് 375ഗ്രാം കസ്തൂരിയുമായി രണ്ടിടങ്ങളില്‍ നിന്നും പിടിയിലായ മൂന്നു പേരെ വനംവകുപ്പ് കോഴിക്കോട് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ കണ്‍സര്‍വേറ്റര്‍ നരേന്ദ്ര ബാബുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒരു ഗ്രാമിന് ഒരു ലക്ഷത്തോളം രൂപയാണ് നിലവിലെ വില.

Exit mobile version