Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങള്‍ നിര്‍വീര്യമാക്കി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങള്‍ നിര്‍വീര്യമാക്കി. തങ്കമല ക്വാറിയില്‍ എത്തിച്ചാണ് പടക്കങ്ങള്‍ പൊട്ടിച്ചു തീര്‍ത്തത്. ലോറിയില്‍ വടകര, മാഹി ഭാഗങ്ങളിലേക്ക് സുരക്ഷാ സംവിധാനമില്ലാതെ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങളാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.

കോടതി നിര്‍ദേശപ്രകാരം ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ കൊയിലാണ്ടി എസ്‌ഐ എം.പി.ശൈലേഷിന്റെയും ബോംബ് സ്‌ക്വാഡിന്റയും നേതൃത്വത്തില്‍ തങ്കമല ക്വാറിയില്‍ ഇന്നു കാലത്ത് പടക്കങ്ങള്‍ പൊട്ടിച്ച് നിര്‍വീര്യമാക്കി.

Exit mobile version