Site icon Fourteen Kerala – 14 Kerala News

കെഎസ്ആര്‍ടിസി ബസില്‍ പുക ഉയര്‍ന്നു; യാത്രക്കാര്‍ പരിഭ്രാന്തിയില്‍

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസില്‍ പുക ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഇതേ തുടര്‍ന്ന് ബസ് ഓട്ടം നിര്‍ത്തി യാത്രക്കാരെ ഇറക്കി. ഇന്നു രാവിലെ 8.45 ഓടെയാണ് സംഭവം. തലശ്ശേരിയില്‍ നിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎല്‍ 15 8909 ടി ടി ബസില്‍ നിന്നാണ് കനത്ത തോതില്‍ പുക ഉയര്‍ന്നത്.

കൊയിലാണ്ടിയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എത്തിയപ്പോഴാണ് എഞ്ചിനു സമീപം കടുത്ത ചൂട് അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ വന്‍തോതില്‍ പുകയും ഉയര്‍ന്നു. തീ പിടിക്കുമെന്ന ആശങ്കയില്‍ യാത്രക്കാരെ മുഴുവന്‍ ഇറക്കുകയായിരുന്നു. റേഡിയേറ്ററില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്നാണ് എഞ്ചിന്‍ ചൂടായതും പുക ഉയര്‍ന്നതും. മുഴുവന്‍ യാത്രക്കാരെയും മറ്റൊരു ബസില്‍ കയറ്റി വിട്ടു.

Exit mobile version