Site icon Fourteen Kerala – 14 Kerala News

മുതലക്കുളം മൈതാനത്തിന് സമീപം ഭദ്രകാളിക്ഷേത്രത്തിൽ മോഷണം

കോഴിക്കോട് : മുതലക്കുളം മൈതാനത്തിന് സമീപം ഭദ്രകാളിക്ഷേത്രത്തിൽ മോഷണം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാവിലെ ക്ഷേത്രം വൃത്തിയാക്കാൻ എത്തിയവരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. തുടർന്ന് കസബ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ. ജഗമോഹൻദത്തിന്റെ നേതൃത്വത്തിലുള്ള പോലീസും വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളവിദഗ്ധൻ സാംപിൾ ശേഖരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

ഈ അടുത്തദിവസം ഭണ്ഡാരത്തിലുണ്ടായ പണം എടുത്തുമാറ്റിയതിനാൽ ആയിരം രൂപയ്ക്കടുത്ത് മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തിലെ ഒരു ഭണ്ഡാരമാണ് കുത്തിത്തുറന്നിട്ടുള്ളത്.

Exit mobile version