Site icon Fourteen Kerala – 14 Kerala News

കെ.എൻ എം മർകസുദ്ദഅവ ഇഫ്താർ സംഗമം നടത്തി

കോഴിക്കോട് : കേരളത്തിന്റെ പൊതു രംഗത്ത് വർഗീയ ശക്തികൾക്ക് ഇടം നല്കാതിരിക്കാൻ സമുദായങ്ങളും പാർട്ടികളും സഹകരണത്തിന്റെ മേഖലകൾ ശക്തിപ്പെടുത്തണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച സാഹൃദ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. ഗാന്ധിയെ തള്ളിപ്പറയുന്ന ചരിത്രത്തിൽ വിഷം കലക്കുന്ന ആധുനിക കാലത്ത് ഒന്നിച്ചിരിക്കാനുള്ള ഇടങ്ങൾ ഏറെ പ്രസക്തിയുള്ളതാണ്.

ആഘോഷങ്ങളും വിരുന്നുകളും പരസ്പര പങ്കു വെക്കലിന്റെതായാൽ ഭിന്നതകളുടെ മതിൽ കെട്ടുകൾ തകർത്തെറിയാമെന്ന് സംഗമം ആഹ്വാനം ചെയ്തു.
കെ.എൻ എം മർകസുദഅവ ജന: സെക്രടറി സി.പി. ഉമർ സുല്ലമി ഇഫ്താർ സന്ദേശം നല്കി. ഡോ.ഇ.കെ. അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.

മന്ത്രി അഹ്മദ് ദേവർ കോവിൽ , അഡ്വ.പി.എം.എ സലാം, എം.കെ രാഘവൻ എം.പി , പി.മോഹനൻ മാസ്റ്റർ,പി.ടി.എ.റഹീം എം.എൽ.എ , എം.പി അബ്ദുൽ ഗഫൂർ , അഡ്വ.കെ.പി. നൗഷാദലി, ഉമ്മർ പാണ്ടികശാല, കെ. സജ്ജാദ്, ശിഹാബ് പൂകോട്ടൂർ , എ. സജീവൻ , പി.കെ.പാറക്കടവ്, അഡ്വ.കെ. പ്രവീൺ കുമാർ , അഡ്വ.പി.എം നിയാസ്, കെ..എം അഭിജിത്, ഡോ.കെ. മെയ്തു, സി.ദാവൂദ്, അഹ്മദ് പുന്നക്കൽ , കമാൽ വരദൂർ , കല്ലിൽ ഇമ്പിച്ചി അഹമ്മദ്,എൻ.എം.ജലീൽ , ഡോ. ജാബിർ അമാനി, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, ഫാത്തിമ തഹലിയ സംസാരിച്ചു.

Exit mobile version